Connect with us

Kerala

അക്രമവാസന, കൊലപാതക പരമ്പര; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സഹജീവികളെയും പ്രിയപ്പെട്ടവരെയും ഇല്ലാതാക്കാന്‍ മടിയില്ലാത്ത തലമുറ ആശങ്ക

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന അക്രമവാസന, കൊലപാതക പരമ്പരകള്‍ എന്നിവ തടയിടാനും മൂല്യച്യുതിയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കുന്നതിനും ചീഫ് സെക്രട്ടറി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. ആഭ്യന്തരം, വിദ്യാഭ്യാസം, സംസ്‌കാരികം, റവന്യു വകുപ്പുകളുടെ തലവന്മാരെ ഏകോപിപ്പിച്ച് കൂടിയാലോചിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

പ്രണയമില്ലാതെ പ്രാപിക്കുകയും വിശപ്പില്ലാതെ കൊല്ലുകയും ചെയ്യുന്ന ഇരുകാലിമൃഗമാണ് ആധുനിക മനുഷ്യനെന്ന കവിയുടെ വാക്കുകള്‍ അന്വര്‍ഥമായിത്തീര്‍ന്നു. സഹജീവികളെയും പ്രിയപ്പെട്ടവരെയും ഇല്ലാതാക്കാന്‍ മടിയില്ലാത്ത തലമുറ ആശങ്കയായി മാറുകയാണ്. ഇത് നിയമവാഴ്ചയെ തകിടം മറിച്ച് സമാധാന പൂര്‍ണമായ മനുഷ്യവാസം ഇല്ലാതാക്കും. അക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സിനിമകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയും ലഹരിയുടെ ഉപയോഗവും എതിരാളികളെ കൊന്ന് ജയിക്കുന്ന വീഡിയോ ഗെയിമുകള്‍ യുവതലമുറയില്‍ ചെലുത്തുന്ന സ്വാധീനവും പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ, യുവജന, സംസ്‌കാരിക സംഘടനകളും മതസംഘടനകളും വിദ്യാഭ്യായ സ്ഥാപനങ്ങളും വളര്‍ന്നു വരുന്ന സാമൂഹിക വിപത്തിനെ തടയാന്‍ വലിയ പങ്കുവഹിക്കാനുണ്ടെന്നും മാനവികതയെ പരിപോഷിപ്പിക്കാനുള്ള യജ്ഞത്തില്‍ ഒറ്റക്കെട്ടായി പങ്കാളികളാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

Latest