Malappuram
സാമുദായിക സംഘര്‍ഷം ലക്ഷ്യമാക്കിയുള്ള കടുത്ത വിദ്വേഷ പ്രചരണം; ഡി ജി പിക്ക് പരാതി നല്‍കി
ആളുകള്‍ക്കിടയിലും സമുദായങ്ങള്‍ തമ്മിലും തെറ്റിദ്ധാരണ പരത്തുന്ന കടുത്ത വിദ്വേഷ പ്രചരണത്തില്‍ കേരള മുസ് ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി
മലപ്പുറം | നാടിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ ഗൂഢമായി ആസൂത്രണം ചെയ്ത വിദ്വേഷപ്രചാരണമാണ് വാട്‌സാപ്പ് സന്ദേശമായി പ്രചരിപ്പ് കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കേരള മുസ് ലിം ജമാഅത്ത് ജില്ല പബ്ലിക് റിലേഷന്‍സ് സെക്രട്ടറി കെ പി ജമാല്‍ കരുളായി ഡി ജി പിക്ക് പരാതി നല്‍കി.
50 വ്യത്യസ്ത ഹെഡിംഗിലായിട്ടാണ് ഇത് പ്രചരിപ്പിക്കുന്നത്. പോലീസും കേന്ദ്രസര്‍ക്കാരും ഉന്നത നീതിപീഠവും ഏറെക്കാലം നടത്തിയ അന്വേഷണത്തിനൊടുവില്‍ തള്ളിക്കളഞ്ഞ ലവ് ജിഹാദുള്‍പ്പെടെയുളളതും പുതാതായി മാള്‍ ജിഹാദ് വരെ ഉള്‍പ്പെടുത്തിയാണിപ്പോള്‍ പ്രചരണം.
ആളുകള്‍ക്കിടയിലും സമുദായങ്ങള്‍ തമ്മിലും തെറ്റിദ്ധാരണ പരത്തുന്ന കടുത്ത വിദ്വേഷ പ്രചരണത്തില്‍ കേരള മുസ് ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി . നാട്ടിലെ സമാധാനം തകര്‍ക്കുന്ന ഇത്തരം ദുഷ്ടശക്തികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടിലെ സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി മുഴുവന്‍ മനുഷ്യരും ഒന്നിച്ചണിനിരക്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.