National
കരുണാനിധിയുടെ ഓര്‍മക്കായി സ്മാരകം നിര്‍മിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം
80 കോടി ചെലവില്‍ മഷിപ്പേനയുടെ ആകൃതിയിലാണ് സ്മാരകം നിര്‍മിക്കുന്നത്.
ചെന്നൈ| തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ ഓര്‍മക്കായി സ്മാരകം നിര്‍മിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം. ചെന്നൈ മറീന ബീച്ചില്‍ 80 കോടി ചെലവില്‍ മഷിപ്പേനയുടെ ആകൃതിയിലാണ് സ്മാരകം നിര്‍മിക്കുന്നത്. സാഹിത്യരംഗത്തെ കരുണാനിധിയുടെ സംഭാവനകള്‍ പരിഗണിച്ചാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ സ്മാരകം പണിയാന്‍ തീരുമാനിച്ചത്. ‘മുത്തമിഴ് അരിജ്ഞര്‍ ഡോ. കലൈഞ്ജര്‍ പെന്‍ സ്മാരകം’ എന്നാണ് സ്മാരകത്തിന് പേര് നല്‍കിയത്.
സ്മാരകവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാര്‍ട്ടികളും പദ്ധതിയെ എതിര്‍ക്കുന്ന പ്രവര്‍ത്തകരും ഡി.എം.കെ ഭാരവാഹികളും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. എ.ഐ.എ.ഡി.എം.കെയോ ബി.ജെ.പിയോ ഇതുവരെ പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മറീനാ ബീച്ചില്‍ നിന്ന് 36 മീറ്റര്‍ കടലിലേക്ക് തള്ളിയാണ് സ്മാരകം നിര്‍മിക്കുന്നത്.