Connect with us

PAKISTAN

പാക്കിസ്ഥാനില്‍ അക്രമാസക്ത പ്രതിഷേധം തുടരുന്നു; വ്യാപക അറസ്റ്റ്, സൈന്യത്തെ വിന്യസിച്ചു

ഫൈസലാബാദില്‍ പി ടി ഐ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവെച്ചതായും റിപ്പോര്‍ട്ടുണ്ട്.

Published

|

Last Updated

ഇസ്ലാമാബാദ് | മുന്‍ പ്രധാനമന്ത്രിയും പി ടി ഐ നേതാവുമായ ഇംറാന്‍ ഖാനെ നാടകീയമായി അറസ്റ്റ് ചെയ്തതിലുള്ള അക്രമാസക്ത പ്രതിഷേധം തുടരുന്നു. പി ടി ഐ നേതാക്കളെയും പ്രവര്‍ത്തകരെയും വ്യാപകമായി അറസ്റ്റ് ചെയ്യുന്നുണ്ട്. പ്രധാന നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു.

മുതിര്‍ന്ന നേതാവ് ഷാ മഹ്മൂദ് ഖുറേശിയെ അറസ്റ്റ് ചെയ്തതായി പി ടി ഐ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും പി ടി ഐ പറഞ്ഞു. ഫൈസലാബാദില്‍ പി ടി ഐ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവെച്ചതായും റിപ്പോര്‍ട്ടുണ്ട്.

പഞ്ചാബില്‍ മാത്രം ആയിരത്തോളം പി ടി ഐക്കാരെ അറസ്റ്റ് ചെയ്തു. പെഷാവറിലെ ലേഡി റീഡിംഗ് ആശുപത്രിയിലെ ആംബുലന്‍സ് ബൂത്ത് പ്രതിഷേധക്കാര്‍ കത്തിച്ചു. ഗില്‍ജിത്ത്- ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇസ്ലാമാബാദ് പഞ്ചാബ് തുടങ്ങിയയിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു.