Connect with us

Kerala

ശബരിമലയില്‍ ദിലീപിന് വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

ഈ സംഭവം ചെറുതായി കാണാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി| ശബരിമലയില്‍ നടന്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. ഈ സംഭവം ചെറുതായി കാണാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിന്റെ ദര്‍ശനസമയത്തെ സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിച്ച് ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം.

ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ശബരിമലയിലെത്തുന്ന എല്ലാവരും തുല്യരാണ്. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്താണ് എല്ലാവരും എത്തുന്നത്. അതിനാല്‍ ആ രീതിയില്‍ തന്നെ കാര്യങ്ങള്‍ നടക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്.

 

 

Latest