Connect with us

Kerala

ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ സന്ദര്‍ശിച്ച നടപടി: ജയില്‍ ഡി ഐ ജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍

മധ്യമേഖലാ ജയില്‍ ഡി ഐ ജി. പി അജയകുമാര്‍, എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് നടപടി.

Published

|

Last Updated

കൊച്ചി | ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വി ഐ പികള്‍ സന്ദര്‍ശിച്ചതില്‍ നടപടി.

മധ്യമേഖലാ ജയില്‍ ഡി ഐ ജി. പി അജയകുമാര്‍, എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശ പരിഗണിച്ചാണ് നടപടി.

ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയവേ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖലാ ഡി ഐ ജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയില്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയെന്നാണ് ജയില്‍ മേധാവിയുടെ കണ്ടെത്തല്‍. ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമായതിനാലാണ് കടുത്ത നടപടിയുണ്ടായത്.

 

---- facebook comment plugin here -----

Latest