Education Notification
വിറാസ് യു ജി പ്രവേശനം: ഇന്റര്‍വ്യൂ 28ന്
www.wiras.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് പരീക്ഷക്കും അഭിമുഖത്തിനും പങ്കെടുക്കാന്‍ സാധിക്കുക.

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) യു ജി ബാച്ചുകളിലേക്കുള്ള പ്രവേശന പരീക്ഷയും അഭിമുഖവും ഏപ്രില്‍ 28ന്. www.wiras.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് പരീക്ഷക്കും അഭിമുഖത്തിനും പങ്കെടുക്കാന്‍ സാധിക്കുക.
മുഖ്തസര്‍ പഠനത്തോടൊപ്പം ത്രിവത്സര എല്‍ എല്‍ ബി, യൂനാനി മെഡിസിന്‍ (ബി യു എം എസ്) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജാമിഅത്തുല്‍ ഹിന്ദിന്റെ എച്ച് എസ് എസ് തത്തുല്യ പഠനം, പ്ലസ്ടു എന്നിവയാണ് യോഗ്യത.
മുഖ്തസര്‍ പഠനത്തോടൊപ്പം സിവില്‍ സര്‍വീസ് കോച്ചിങ്, ജുഡീഷ്യല്‍ സര്‍വീസ് കോച്ചിങ്, ഇന്റര്‍ റിലീജ്യസ് സ്റ്റഡീസ്, റിസേര്‍ച്ച് ഗൈഡന്‍സ് തുടങ്ങിയവക്കുള്ള സൗകര്യവും വിറാസില്‍ ലഭ്യമാണെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 6235998824 എന്ന നമ്പറില്‍ ബന്ധപ്പെടാം.