Connect with us

Kozhikode

വിറാസ് യു ജി അഡ്മിഷന്‍ ആരംഭിച്ചു

അപേക്ഷ 20 വരെ.

Published

|

Last Updated

നോളജ് സിറ്റി | വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സ് (വിറാസ്) യു ജി ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. മുഖ്തസര്‍ പഠനത്തോടൊപ്പം ത്രിവത്സര എല്‍ എല്‍ ബി, മുഖ്തസര്‍ പഠനത്തോടൊപ്പം യൂനാനി മെഡിസിന്‍ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

www . wiras . in എന്ന വെബ്സൈറ്റില്‍ ഏപ്രില്‍ 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജാമിഅത്തുല്‍ ഹിന്ദിന്റെ HSS/ തത്തുല്യ പഠനം, + 2 എന്നിവയാണ് യോഗ്യത.

മുഖ്തസര്‍ പഠനത്തോടൊപ്പം സിവില്‍ സര്‍വീസ് കോച്ചിങ്, ജുഡീഷ്യല്‍ സര്‍വീസ് കോച്ചിങ്, ഇന്റര്‍ റിലീജ്യസ് സ്റ്റഡീസ്, റിസേര്‍ച്ച് ഗൈഡന്‍സ് തുടങ്ങിയവയ്ക്കുള്ള സൗകര്യവും വിറാസില്‍ ലഭ്യമാണെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.