Connect with us

monkey pox

ഡല്‍ഹിയില്‍ വീണ്ടും വാനരവസൂരി സ്ഥിരീകരിച്ചു; റിപ്പോര്‍ട്ട് ചെയ്തത് നൈജീരിയക്കാരന്

തലസ്ഥാന നഗരത്തിലെ രണ്ടാം വാനരവസൂരി കേസാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വീണ്ടും വാനരവസൂരി സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ തന്നെ താമസിക്കുന്ന നൈജീരിയക്കാരനാണ് രോഗം ബാധിച്ചത്. തലസ്ഥാന നഗരത്തിലെ രണ്ടാം വാനരവസൂരി കേസാണിത്.

ഇതോടെ രാജ്യത്ത് വാനരവസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ആയി. ഇന്ന് സ്ഥിരീകരിച്ചയാള്‍ ഈയടുത്ത് വിദേശയാത്രയോ പ്രാദേശിക യാത്രയോ നടത്തിയില്ല. ഡല്‍ഹി സര്‍ക്കാറിന്റെ എല്‍ എന്‍ ജെ പി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസമായി ഇയാള്‍ക്ക് പനിയും ദേഹത്ത് കുമിളകളുമുണ്ടായിരുന്നു. ആഫ്രിക്കന്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് കൂടി വാനരവസൂരിയുണ്ടോയെന്ന സംശയത്തില്‍ എല്‍ എന്‍ ജെ പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.