Organisation
വിറാസ് ഗേള്‍സ്; അഡ്മിഷന്‍ ആരംഭിച്ചു
ഉന്നത മത പഠനത്തിനൊപ്പം ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനത്തിനുള്ള അവസരമാണ് ഒരുങ്ങുന്നത്

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന വിറാസ് ഗേള്‍സില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഉന്നത മത പഠനത്തിനൊപ്പം ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനത്തിനുള്ള അവസരമാണ് വിറാസ് ഗേള്‍സില്‍ ഒരുങ്ങുന്നത്.പ്ലസ് വണ്ണില്‍ സയന്‍സിന് പുറമെ ഹ്യുമാനിറ്റീസിലേക്കും പ്രവേശനം നല്‍കുന്നുണ്ട്.
ഡിഗ്രി തലത്തില്‍ ബി എ സൈക്കോളജി ആണ് നല്‍കുന്നത്. ഏപ്രില്‍ 26ന് നടക്കുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കുമായി www.wiras.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ +918921333535 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
അഡ്മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. ഉനൈസ് അബ്ദുല്ല നൂറാനി, ജബ്ബാര്‍ സഖാഫി സംബന്ധിച്ചു.