Connect with us

Kozhikode

വിറാസ് ഗേള്‍സ് ഇന്റര്‍വ്യൂ വ്യാഴാഴ്ച

ഇന്റഗ്രേറ്റഡ് ഇസ്‌ലാമിക് സ്റ്റഡീസിനൊപ്പം പ്ലസ് ടു, ഡിഗ്രി കോഴ്സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ഇപ്പോള്‍ അഡ്മിഷന്‍ നല്‍കുന്നത്.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സില്‍ വിവിധ കോഴ്സുകളിലേക്കുള്ള ഇന്റര്‍വ്യൂ വ്യാഴാഴ്ച (മെയ് രണ്ട്) നടക്കും. കേരളത്തിലെ പരമ്പരാഗത ദര്‍സ് സിലബസ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് ഇസ്‌ലാമിക് സ്റ്റഡീസിനൊപ്പം പ്ലസ് ടു, ഡിഗ്രി കോഴ്സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ഇപ്പോള്‍ അഡ്മിഷന്‍ നല്‍കുന്നത്.

പ്ലസ് ടുവില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളും ഡിഗ്രിയില്‍ ബി എ സൈക്കോളജിയുമാണ് പുതിയ അധ്യയന വര്‍ഷം നല്‍കുന്നത്.

വിശദ വിവരങ്ങള്‍ക്ക് 8921 333 535 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.wiras.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest