Kozhikode
വിറാസ് ഗേള്‍സ് രണ്ടാംഘട്ട ഇന്റര്‍വ്യൂ നാളെ
എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷത്തെയോ രണ്ട് വര്‍ഷത്തെയോ പ്രോഗ്രാം ഇന്‍ ഇന്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസിലേക്കാണ് പ്രവേശനം.
നോളജ് സിറ്റി| എസ് എസ് എല്‍ സിയും പ്ലസ്ടുവും കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് മര്‍കസ് നോളജ് സിറ്റിയില്‍ മതപഠനത്തിനൊപ്പം തുടര്‍പഠനത്തിന് അവസരമൊരുക്കുന്ന വിറാസ് ഗേള്‍സിലേക്കുള്ള ഇന്റര്‍വ്യു നാളെ (ശനിയാഴ്ച). എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷത്തെയോ രണ്ട് വര്‍ഷത്തെയോ പ്രോഗ്രാം ഇന്‍ ഇന്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസിലേക്കാണ് പ്രവേശനം. അഞ്ച് വര്‍ഷ പ്രോഗ്രാമില്‍ പ്ലസ് ടു ഹ്യുമാനിറ്റീസും ഡിഗ്രിയുമാണ് നല്‍കുന്നത്. രണ്ട് വര്‍ഷത്തെ പ്രോഗ്രാമില്‍ പ്ലസ് ടു സയന്‍സാണ് നല്‍കുന്നത്.
അതേസമയം, പ്ലസ് ടു കഴിഞ്ഞവര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രോഗ്രാം ഇന്‍ ഇസ്ലാമിക് റിവീലഡ് സയന്‍സില്‍ പ്രവേശനം നേടാവുന്നതാണ്. മതപഠനത്തിനൊപ്പം ബി എ സൈക്കോളജി പഠിക്കാനാണ് അവസരം.
അപേക്ഷകള്‍ സമര്‍പ്പിക്കാനായി www.wiras.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 8921333535 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.