Connect with us

Kerala

കേരള സാഹിത്യോത്സവില്‍ മികവറിയിച്ച് വിറാസ് വിദ്യാര്‍ഥികള്‍

10 വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനവും ഏഴ് പേര്‍ വീതം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Published

|

Last Updated

സാഹിത്യോത്സവ് ജേതാക്കളായ വിറാസ് വിദ്യാര്‍ഥികളെ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തില്‍ അനുമോദിച്ചപ്പോള്‍.

നോളജ് സിറ്റി | മഞ്ചേരിയില്‍ സമാപിച്ച കേരള സാഹിത്യോത്സവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിറാസ് വിദ്യാര്‍ഥികള്‍. 10 വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനവും ഏഴ് പേര്‍ വീതം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ ഒന്നാം സ്ഥാനം വിറാസ് വിദ്യാര്‍ഥികള്‍ക്കാണ്.

ജനറല്‍ സോഷ്യല്‍ സ്റ്റോറി മത്സരത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടാനും മത്സരാര്‍ഥികള്‍ക്ക് സാധിച്ചു. ലോ കോളജില്‍ പഠിക്കുന്ന വിറാസ് വിദ്യാര്‍ഥികളാണ് കാമ്പസ് മാഗസിനില്‍ ഒന്നാം സ്ഥാനം നേടിയത്.

വിജയികളെ വിറാസ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അസിസ്റ്റന്റ് ഡീന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അക്കാദമിക് ഡയറക്ടര്‍ മുഹിയദ്ധീന്‍ ബുഖാരി എന്നിവര്‍ അനുമോദിച്ചു.
വിറാസില്‍ നിന്നും ലഭിച്ച പ്രോത്സാഹനവും പരിശീലനവുമാണ് വിജയത്തിന് പ്രേരണയായതെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

ഒന്നാം സ്ഥാനക്കാര്‍: അല്‍വാരിസ് സിറാജുല്‍ അന്‍വര്‍ (ഉര്‍ദു പ്രസംഗം, ഇംഗ്ലീഷ് കവിത), കെ ടി അല്‍വാരിസ് സഫ്വാന്‍ (ഇംഗ്ലീഷ് പ്രബന്ധം), അല്‍വാരിസ് അര്‍മാന്‍ അബ്ദുല്‍ ഹമീദ് (കാമ്പസ് ഇംഗ്ലീഷ് കവിത), അല്‍വാരിസ് വാസില്‍ ഷമീര്‍ (സോഷ്യല്‍ സ്റ്റോറി), ടി പി അല്‍വാരിസ് ഷിബിലി (ഇംഗ്ലീഷ് പ്രസംഗം), അല്‍വാരിസ് അനസ് അബ്ദുല്‍ ഹകീം (ഇംഗ്ലീഷ് കവിത), അല്‍വാരിസ് മുഹമ്മദ് അല്‍ത്താഫ് (കാമ്പസ് മാഗസിന്‍), അല്‍വാരിസ് മുഹമ്മദ് റാസി (ഇംഗ്ലീഷ് പ്രസംഗം), അല്‍വാരിസ് ശഹ്ദാന്‍ സനീന്‍ (കൊളാഷ്), അല്‍വാരിസ് സഫ്വാന്‍ മൂസ (കാമ്പസ് മാഗസിന്‍).

രണ്ടാം സ്ഥാനക്കാര്‍: അല്‍വാരിസ് മുഹമ്മദ് സവാദ് (അറബി വായന), അല്‍വാരിസ് മുഹമ്മദ് ഹസന്‍ (രിസാല ക്വിസ്), അല്‍വാരിസ് ഫിര്‍ദൗസ് മന്‍സൂര്‍ (സോഷ്യല്‍ സ്റ്റോറി), അല്‍വാരിസ് മുഹമ്മദ് അല്‍ത്താഫ് (കാമ്പസ് മലയാള പ്രസംഗം), അല്‍വാരിസ് അഹ്മദ് കബീര്‍ (അറബി പ്രസംഗം), അല്‍വാരിസ് സുഹൈബ് സുബൈര്‍ (സര്‍വേ ടൂള്‍).

മൂന്നാം സ്ഥാനക്കാര്‍: അല്‍വാരിസ് മുബാറക് സുലൈമാന്‍ (രിസാല ക്വിസ്), കെ ടി അല്‍വാരിസ് അബ്ദുറഹീം (കഥാരചന), അല്‍വാരിസ് ദര്‍വേശ് (കാമ്പസ് ഇ പോസ്റ്റര്‍), അല്‍വാരിസ് റന്‍ഷിദ് ഹമീദ് (ഇംഗ്ലീഷ് പ്രസംഗം), അല്‍വാരിസ് സയ്യിദ് ജാസിം (ഇംഗ്ലീഷ് പ്രബന്ധം), അല്‍വാരിസ് മുഹമ്മദ് ഫയാസ് (മലയാള പ്രസംഗം), പി അല്‍വാരിസ് ദില്‍ദാര്‍ അഹ്മദ് (സ്പോര്‍ട്ട് മാഗസിന്‍).

 

 

 

Latest