Connect with us

ssf national sahithyotsav 2022

ദേശീയ സാഹിത്യോത്സവിൽ അഭിമാന നേട്ടവുമായി വിറാസ് വിദ്യാർഥികൾ 

തുടർച്ചയായി രണ്ടാം തവണയും ജനറൽ ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ സയ്യിദ് നിഹാൽ വിജയത്തിന്റെ മാറ്റ് കൂട്ടി.

Published

|

Last Updated

നോളജ് സിറ്റി | പശ്ചിമ ബംഗാളിൽ നടന്ന എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിൽ പ്രതിഭാധനത്വം തെളിയിച്ച് മർകസ് നോളേജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസ് (വിറാസ്) വിദ്യാർഥികൾ. വിവിധ മത്സരങ്ങളിലായി എട്ട് ഒന്നാം സ്ഥാനവും മൂന്ന് രണ്ടാം സ്ഥാനവും രണ്ട് മൂന്നാം സ്ഥാനവുമാണ് വിദ്യാർഥികൾ കരസ്ഥമാക്കിയത്. തുടർച്ചയായി രണ്ടാം തവണയും ജനറൽ ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ സയ്യിദ് നിഹാൽ വിജയത്തിന്റെ മാറ്റ് കൂട്ടി.

അർമാൻ മുഹമ്മദ് ( ക്യാമ്പസ് പ്രസംഗം ഇംഗ്ലീഷ് ), അൽത്താഫ്, അദ്നാൻ കെ ടി (ഗ്രൂപ്പ് ക്വിസ്), സിറാജുൽ അൻവർ (അസാൻ, ദേശഭക്തി ഗാനം ഹിന്ദി ), ശാമിൽ (ക്വിസ്), സിനാൻ ബശീർ (അറബിക് പ്രബന്ധം), അൽത്താഫ്, സിജാസ്, മുഫസ്സർ (നഅത് ഉറുദു) എന്നിവരാണ് ഒന്നാം സ്ഥാനത്തിനർഹരായവർ. അലി ദിൽഷൻ (ഡിജിറ്റൽ ഡിസൈനിംഗ്), ഇർശാദ് (ഹിന്ദി പ്രസംഗം), അർമാൻ മുഹമ്മദ് (പ്രബന്ധം ഇംഗ്ലീഷ്) എന്നിവർ രണ്ടാം സ്ഥാനവും ശഫീഖ് (ഇംഗ്ലീഷ് കവിത പാരായണം), അദ്നാൻ അബ്ദുല്ല ( ട്രാൻസ്ലേഷൻ ഇംഗ്ലീഷ് – ഉറുദു) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാന സാഹിത്യോത്സവിലും വിറാസ് വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. വിറാസിൽ നൽകിവരുന്ന തുടർച്ചയായ കലാ പരിശീലനങ്ങളും പ്രോത്സാഹനങ്ങളുമാണ് വിദ്യാർഥികളെ ഈ നേട്ടത്തിനർഹരാക്കിയത്. പ്രതിഭകളെ വിറാസ് മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്‌ഹരി, അക്കാദമിക് ഡയറക്ടർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി അഭിനന്ദിച്ചു. നോളജ് സിറ്റിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വിജയികളെ ആദരിക്കും.