Connect with us

Kerala

ഡിസംബര്‍ 25,26 തിയതികളില്‍ വെര്‍ച്വല്‍ ക്യൂ നിയന്ത്രണം; രണ്ടുദിവസങ്ങളിലും സ്പോട്ട് ബുക്കിങ് 5000 വീതമായി പരിമിതപ്പെടുത്തും

തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബര്‍ 25ന് 50000 തീര്‍ഥാടകരെയും മണ്ഡലപൂജാ ദിവസമായ ഡിസംബര്‍ 26ന് 60000 തീര്‍ഥാടകരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് അനുവദിക്കുക

Published

|

Last Updated

ശബരിമല |  മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 25,26 തിയതികളില്‍ വെര്‍ച്വല്‍ ക്യൂ, തല്‍സമയ ബുക്കിങ്ങുകളില്‍(സ്പോട്ട് ബുക്കിങ്) ക്രമീകരണം.

തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബര്‍ 25ന് 50000 തീര്‍ഥാടകരെയും മണ്ഡലപൂജാ ദിവസമായ ഡിസംബര്‍ 26ന് 60000 തീര്‍ഥാടകരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് അനുവദിക്കുകയെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ഈ രണ്ടുദിവസങ്ങളിലും 5000 തീര്‍ഥാടകരെ വീതമായിരിക്കും തത്സസമയ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയും ദര്‍ശനത്തിന് അനുവദിക്കുക.

 

Latest