International
ഇന്ത്യന്‍ ചെമ്മീനുകളില്‍ വൈറസ്; നിരോധനം ഏര്‍പ്പെടുത്തി സഊദി
സഊദിയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി.
റിയാദ്| ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് ഇറക്കുമതിക്ക് സഊദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി. വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോം എന്ന വൈറസിന്റെ സാന്നിധ്യമാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനുകളില്‍ കണ്ടെത്തിയത്.
സഊദിയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി. സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ വൈറസ് കണ്ടെത്തുകയായിരുന്നു. കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഊദി ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷയില്‍ മതിയായ ഉറപ്പ് തരുന്നത് വരെ നിരോധനം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----