Kerala
വിസ തട്ടിപ്പ്; രണ്ട് അധ്യാപകര്‍ പിടിയില്‍
ഓസ്‌ട്രേലിയക്കുള്ള വിസ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് ഒരു കോടിയിലധികം രൂപ തട്ടി

കൊച്ചി | ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകര്‍ പിടിയില്‍. മൂവാറ്റുപുഴയിലെ ബി എഡ് കോളേജില്‍ അധ്യാപകനായ തോമസും തമിഴ്നാട്ടില്‍ കായികാധ്യാപകനായ പ്രദീപുമാണ് എറണാകുളം കോതമംഗലത്ത് പിടിയിലായത്.
കോതമംഗലം സ്വദേശിയില്‍ നിന്ന് ഓസ്‌ട്രേലിയക്കുള്ള വിസ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയായിരുന്നു തട്ടിപ്പ്. പരാതിക്കാരിയെ വിശ്വസിപ്പിക്കാന്‍ വ്യാജ ഓഫര്‍ ലെറ്ററും പ്രതികള്‍ നല്‍കിയിരുന്നു.
ഒളിവില്‍ ആയിരുന്ന പ്രദീപിനെ തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതികള്‍ കാളിയാര്‍, മുവാറ്റുപുഴ എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി.
---- facebook comment plugin here -----