Ongoing News
സഊദി അറേബ്യയില്‍ വിസ ഓണ്‍ അറൈവല്‍ പുനഃരാരംഭിച്ചു
ആദ്യ ഘട്ടത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഷെഞ്ചന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്

റിയാദ് | സഊദി അറേബ്യയില്‍ വിസ ഓണ്‍ അറൈവല്‍ പദ്ധതി പുനരാരംഭിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഘട്ടത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഷെഞ്ചന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുക.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രങ്ങള്‍ നീങ്ങിയതോടെയാണ് പുതിയ പ്രഖ്യാപനം. മൂന്ന് രാജ്യങ്ങളിലെ വിസകളില്‍ ഒന്ന് കൈവശമുള്ളവരും സഊദി ദേശീയ വിമാനക്കമ്പനികളിലൊന്നായ സഊദി, ഫ്‌ലൈനാസ് അല്ലെങ്കില്‍ ഫ്‌ലൈഅദീല്‍ എനീ വിമാനങ്ങളില്‍ രാജ്യത്ത് എത്തിച്ചേരുന്നവര്‍ക്കുമാണ് മുന്‍കൂട്ടി വിസക്ക് അപേക്ഷിക്കാതെ സഊദിയില്‍ പ്രവേശിക്കാന്‍ സാധിക്കുക. ഇതിനായി സന്ദര്‍ശകര്‍ കൊവിഡ് 19 ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിരിക്കണം.
2019 ലാണ് സഊദി അറേബ്യയില്‍ വിസ ഓണ്‍ അറൈവല്‍ നിലവില്‍ വന്നത്.