Connect with us

National

വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പുരില്‍ നടന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം.

Published

|

Last Updated

റായ്പുര്‍| ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബിജെപി കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റായ്പുരില്‍ നടന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ബിജെപിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 54 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അടുത്തിടെ നടന്ന ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിച്ചത്. ആകെയുള്ള 90 സീറ്റില്‍ 54 സീറ്റും നേടിയാണ് സംസ്ഥാനത്ത് ബിജെപി വന്‍ വിജയം നേടിയത്. ഇന്ന് രാവിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകര്‍ റായ്പുരിലെത്തിയിരുന്നു. 90 അംഗ സംസ്ഥാന അസംബ്ലിയിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍, ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്നാണ് ബിജെപി അധികാരം പിടിച്ചെടുത്തത്.

 

 

 

Latest