Connect with us

Kerala

വിഷ്ണു പ്രിയ വധക്കേസ് ; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ് വിധിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്

Published

|

Last Updated

കണ്ണൂര്‍ | പാനൂരിലെ വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തം തടവ്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ് വിധിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. രണ്ട് ലക്ഷം പിഴ ഒടുക്കണമെന്നും കോടതി വിധിയിലുണ്ട്.

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് പ്രണയനൈരാശ്യത്തിന്റെ പകയില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതി ശ്യാം ജിത്ത് കുറ്റക്കരാനാണെന്ന് കണ്ടെത്തിയിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്നും തൃപ്തികരമാണെന്നും പ്രോസിക്യൂഷന്‍.

2022 ഒക്ടോബര്‍ 22 നായിരുന്നു സംഭവം. പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.പാനൂര്‍ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിന്റെ മകളാണ് വിഷ്ണുപ്രിയ.

മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു.2023 സെപ്റ്റംബര്‍ 21നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസില്‍ ആകെ 73 സാക്ഷികളാണുള്ളത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്.

 

Latest