Connect with us

Kerala

വിഷ്ണുപ്രിയ കൊലക്കേസ്; വിചാരണ ഇന്ന് തുടങ്ങും

. 73 സാക്ഷികളുള്ള കേസില്‍ വ്യാഴാഴ്ച രണ്ട് സാക്ഷികളെ വിസ്തരിക്കും

Published

|

Last Updated

തലശ്ശേരി |  പാനൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയയെ (23) വീട്ടിനുള്ളില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ വ്യാഴാഴ്ച തുടങ്ങും. തലശ്ശേരി അഡിഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ വി മൃദുല മുന്‍പാകെയാണ് വിചാരണ.വിചാരണ ഒക്ടോബര്‍ 11വരെ നീളും

2022 ഒക്ടോബര്‍ 22ന് ഉച്ചക്ക് 12 നാണ് മുന്‍ സുഹൃത്ത് മാനന്തേരിയിലെ താഴെ കളത്തില്‍ എ ശ്യാംജിത്ത്(25) വിഷ്ണുപ്രിയയെ കൊലപ്പെടുത്തുന്നത്. വിഷ്ണുപ്രിയ സുഹൃത്തായ വിപിന്‍രാജുമായി മൊബൈല്‍ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൊലപാതകം

സംഭവദിവസം തന്നെ അറസ്റ്റിലായ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 73 സാക്ഷികളുള്ള കേസില്‍ വ്യാഴാഴ്ച രണ്ട് സാക്ഷികളെ വിസ്തരിക്കും. പരാതി നല്‍കിയ ബന്ധുവായ കെ വിജയന്‍, സുഹൃത്ത് വിപിന്‍രാജ് എന്നിവരെയാണ് വിസ്തരിക്കുക. വിഷ്ണുപ്രിയയുടെ അമ്മ, സഹോദരന്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവര്‍ കേസില്‍ സാക്ഷികളാണ്.

കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് തെളിവുകള്‍ നേരിട്ട് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ല ഗവ. പ്ലീഡര്‍ അഡ്വ. കെ അജിത്ത് കുമാര്‍ കൊലപാതകം നടന്ന വീടും പ്രതി കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍, മറ്റ് വസ്തുക്കള്‍ ഉപേക്ഷിച്ച സ്ഥലവും അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സി ഐ ആസാദിനൊപ്പം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു

 

Latest