Connect with us

Kerala

വിഷ്ണു വീട് വാടകയ്‌ക്കെടുത്തത് കള്ളം പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും; വെളിപ്പെടുത്തലുമായി വീട്ടുടമ സോളി

പേര് അജിത്ത് എന്നാണെന്നും പി എസ് സിക്ക് പഠിക്കുകയാണെന്നും കള്ളം പറഞ്ഞു. അച്ഛനും മകനും താമസിക്കാനാണെന്ന് പറഞ്ഞാണ് കൊല്ലപ്പെട്ട വിജയന്റെ പേരില്‍ വീട് വാടകക്കെടുത്തത്.

Published

|

Last Updated

കട്ടപ്പന | ഇരട്ടക്കൊല സംഭവത്തില്‍ വെളിപ്പെടുത്തലുമായി വിഷ്ണുവിന് വീട് വാടകയ്ക്കു നല്‍കിയ സോളി. കള്ളം പറഞ്ഞും തെറ്റിദ്ധരിപ്പിച്ചുമാണ് കൊല്ലപ്പെട്ട വിജയന്റെ മകന്‍ വിഷ്ണു വീട് വാടയ്‌ക്കെടുത്തതെന്ന് സോളി പറഞ്ഞു. പേര് അജിത്ത് എന്നാണെന്നും പി എസ് സിക്ക് പഠിക്കുകയാണെന്നും കള്ളം പറഞ്ഞു.

അച്ഛനും മകനും താമസിക്കാനാണെന്ന് പറഞ്ഞാണ് കൊല്ലപ്പെട്ട വിജയന്റെ പേരില്‍ വീട് വാടകക്കെടുത്തത്. അമ്മയും സഹോദരിയും പൂനെയിലാണെന്നു പറഞ്ഞു. നിതീഷ് താമസിക്കുന്ന വിവരവും അറിഞ്ഞിരുന്നില്ല.

17 വര്‍ഷമായി പരിചയമുള്ള അയല്‍വാസികളാണ് വീട് വാടകയ്ക്കു നല്‍കാന്‍ ഇടനിലക്കാരായതെന്നും സോളി പറഞ്ഞു.

---- facebook comment plugin here -----

Latest