Connect with us

Kerala

വിഷ്ണുജയുടെ മരണം; ഭര്‍ത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളിയത്

Published

|

Last Updated

മലപ്പുറം | എളങ്കൂരില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജോലിയില്ലെന്നും സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് പ്രഭിന്‍ നിരന്തരം ആക്ഷേപിക്കുകയും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരിലാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

വിഷ്ണുജയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങള്‍ ചുമത്തിയാണ് ഭര്‍ത്താവ് പ്രഭിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2023 മെയിലായിരുന്നു ഇവരുടെ വിവാഹം.