Kerala
സമൃദ്ധിയുടെ സന്ദേശവുമായി ഇന്ന് വിഷു; വരവേറ്റ് മലയാളികള്‍
കണ്ണിന് കുളിരും നിര്‍വൃതിയുമേകുന്ന കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷു ഗംഭീരമായി ആഘോഷിക്കുകയാണ് ലോകത്തെങ്ങുമുള്ള മലയാളികള്‍.
കോഴിക്കോട് | നന്മയുടെയും സമൃദ്ധിയുടെയും സന്ദേശവുമായി വിഷു ആഗതമായി. കണ്ണിന് കുളിരും നിര്‍വൃതിയുമേകുന്ന കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷു ഗംഭീരമായി ആഘോഷിക്കുകയാണ് ലോകത്തെങ്ങുമുള്ള മലയാളികള്‍. ഭാവി കാലത്തെ സമാധാന ജീവിതത്തിനുള്ള പ്രാര്‍ഥനയുടെ ഭാഗം കൂടിയായാണ് കണിയൊരുക്കുന്നത്.
പഴയകാലത്തെ കാര്‍ഷിക സമൃദ്ധിയുടെ അനുസ്മരണം കൂടിയാണ് വിഷു. വിഭവ സമൃദ്ധമായ സദ്യ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചിരുന്ന കഴിക്കുന്നത് മാനുഷിക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ, കൂട്ടായ്മയുടെ സന്ദേശം കൂടി മുന്നോട്ട് വെക്കുന്നു.
പടക്കം പൊട്ടിക്കലാണ് വിഷു ദിനത്തിലെ മറ്റൊരു ആകര്‍ഷണം. ശരീരത്തില്‍ തീപ്പൊരി പതിച്ചാലും പൊള്ളാത്ത പടക്കങ്ങളാണ് വിപണിയിലെ പ്രധാന താരം. തമിഴ്‌നാട്ടിലെ ശിവകാശി, കോവില്‍പ്പെട്ടി എന്നിവിടങ്ങളില്‍ നിന്നാണ് പടക്കങ്ങള്‍ കേരളത്തില്‍ എത്തുന്നത്.
കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പ് തുടങ്ങുന്നതും വിഷുക്കാലത്താണ്.