Connect with us

Kerala

കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല; തരൂരിനെ ബഹിഷ്‌കരിച്ചതില്‍ അന്വേഷണം വേണം: എം കെ രാഘവന്‍ എം പി

കമ്മീഷനെ വെക്കുന്നില്ലെങ്കില്‍ പാര്‍ട്ടി വേദികളില്‍ മറുപടി പറയേണ്ടി വരും

Published

|

Last Updated

കോഴിക്കോട്  | യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തത് അന്വേഷിക്കണമെന്ന് എം കെ രാഘവന്‍ എം പി. കമ്മീഷനെ വെക്കുന്നില്ലെങ്കില്‍ പാര്‍ട്ടി വേദികളില്‍ മറുപടി പറയേണ്ടി വരും . കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ലെന്നും എം കെ രാഘവന്‍ പറഞ്ഞു. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി തരൂരിന്റെ പരിപാടി റദ്ദാക്കിയത് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അന്വേഷിക്കണം. ഡി സി സി അധ്യക്ഷനോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇത് താന്‍ ഒറ്റയ്ക്ക് സംഘടിപ്പിച്ച പരിപാടി അല്ല.

ഈ വിഷയത്തില്‍ അന്വേഷണ കമ്മീഷനെ വെയ്ക്കണം. എല്ലാവിവരങ്ങളും കമ്മീഷന് മുന്നില്‍ വ്യക്തമാക്കും. ഇത് വളറെ ഗൗരവമുള്ള വിഷമായി കെ പി സി സി അന്വേഷിക്കണം. പരിപാടി റദ്ദാക്കിയതില്‍ ഏറെ ദുഃഖമുണ്ട്. യൂത്ത്‌കോണ്‍ഗ്രസ് പരിപാടി റദ്ദാക്കിയപ്പോഴാണ് ജവഹര്‍ യൂത്ത് ഫൗണ്ടേഷനെ താന്‍ സമീപിച്ചത്. അന്വേഷണ കമ്മീഷനെ നിയോഗിക്കുകയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും താന്‍ നല്‍കും.ഇന്ത്യയില്‍ നരേന്ദ്രമോദിക്കെതിരെ ശക്തമായി സംസാരിക്കുന്ന വ്യക്തിയാണ് ശശി തരൂരെന്നും എം കെ രാഘവന്‍ പറഞ്ഞു

 

Latest