Connect with us

ICF

മുഹമ്മദ് നബി ജീവിതം ദർശനം; ഐ സി എഫ് ദേശിയ പ്രബന്ധ രചന മത്സരം നടത്തുന്നു

18 വയസ്സ് പൂർത്തിയായ സഊദിയിൽ താമസിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം.

Published

|

Last Updated

മക്ക | തിരുനബി(സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ ഐ സി എഫ് ഇന്റർനാഷണൽ തലത്തിൽ ആചരിച്ചു വരുന്ന മീലാദ് കാമ്പയിൻ ഭാഗമായി സഊദി നാഷണൽ കമ്മിറ്റി ദേശിയ തലത്തിൽ  പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സ് പൂർത്തിയായ സഊദിയിൽ താമസിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.
A4 പേപ്പറിൽ നാല് പുറത്തിൽ കവിയാത്ത മലയാള രചനകൾ ഒക്ടോബർ പതിനഞ്ചിന് മുമ്പായി ksa@icfonline.org എന്ന ഇമെയിൽ അഡ്രസ്സിൽ അയക്കണം. നിബന്ധനകൾക്കനുസൃതമായി ലഭ്യമാകുന്ന രചനകളെ അഞ്ചാംഗ ജൂറിയാണ് മൂല്യനിർണ്ണയം നടത്തി വിജയികളെ പ്രഖ്യാപിക്കുന്നത്.
മീലാദ് കാമ്പയിൻ ഭാഗമായി വിളംബരം, ജീനിയസ് ടോക്ക്, യുത്ത് ഫെസ്റ്റ്, ഹാർട് ടു ഹാർട്, പ്രൊഫഷണൽ മീറ്റ്, സാംസ്‌കാരിക സംവാദം, ഡെയ്ലി ക്വിസ്, മദ്രസ കലോത്സവം, മാസ്റ്റർ മൈൻഡ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടന്നുവരികയാണെന്നും സൗദി നാഷണൽ കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു. കലുഷിതമായ സാമൂഹ്യാന്തരീക്ഷത്തിൽ പ്രവാചക അദ്യാപനങ്ങളും ജീവിത രീതികളും പഠിക്കുകയും സമുഹത്തെ ബോധവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ്  ഐ സി എഫ് കാമ്പയിൻ ആചരിക്കുന്നത് എന്ന് സയ്യിദ് ഹബീബ് അൽ ബുഖാരി, നിസാർ എസ് കാട്ടിൽ, സൈനുദ്ധീൻ മുസ്‌ലിയാർ വാഴവറ്റ, അബ്ദുറഹ്മാൻ മളാഹിരി, ബഷീർ എറണാകുളം, ഉമർ സഖാഫി മൂർക്കനാട് സിറാജ് കുറ്റിയാടി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

Latest