Connect with us

Ratan tata

ദീർഘവീക്ഷണമുള്ള നേതാവ്; അസാധാരണ മനുഷ്യൻ: പ്രധാനമന്ത്രി

വിനയവും ദയയും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയും കാരണം അദ്ദേഹം നിരവധി ആളുകൾക്ക് പ്രിയങ്കരനായി മാറിയെന്നും പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡൽഹി | ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള ആത്മാവിനുടമയും അസാധാരണ മനുഷ്യനുമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ബിസിനസ് സ്ഥാപനത്തിന് അദ്ദേഹം സ്ഥിര നേതൃത്വം നൽകിയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ബോർഡ് റൂമിന് അപ്പുറത്തേക്കും അദ്ദേഹത്തിന്റെ സംഭാവനകൾ ചെന്നെത്തി. വിനയവും ദയയും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയും കാരണം അദ്ദേഹം നിരവധി ആളുകൾക്ക് പ്രിയങ്കരനായി മാറിയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

Latest