Connect with us

Kuwait

കുവെെത്തിൽ വിസിറ്റ് വിസ നിർത്തലാക്കിയത് നിയമലംഘകർ വർധിച്ചതിനാലെന്ന് 

2022ൽ ഫാമിലി ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് എത്തിയ പ്രവാസികളുടെ എണ്ണം ഏകദേശം 70.000 ആയി

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ എല്ലാ ടൂറിസ്റ്റ് ഫാമിലി വിസിറ്റ് വിസകളും നിർത്താൻ കാരണം കഴിഞ്ഞ മാസങ്ങളിൽ രാജ്യത്ത് പ്രവേശിച്ച സന്ദർശക വിസ നിയമ ലംഘകരാണെന്ന് റിപ്പോർട്ട്. ഈറിപ്പോർട് പ്രകാരം ഏകദേശം 20.000 വിസ നിയമ ലംഘകർ കഴിഞ്ഞ ഏതാനും മാസങ്ങളിലായി രാജ്യത്തുണ്ട്.

2022ൽ ഫാമിലി ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് എത്തിയ പ്രവാസികളുടെ എണ്ണം ഏകദേശം 70.000 ആയി. വിസ സസ്പെന്റ് ചെയ്യാൻ ഉള്ള തീരുമാനത്തിൽ ചില രാജ്യക്കാർക്ക് വിമാനത്താവളത്തിൽ നേരിട്ട് അനുവദിക്കുന്ന ഇലക്ട്രോണിക് വിസകൾ ഉൾപ്പെടുന്നില്ലെന്നുംഅധികൃതർ അറിയിച്ചു.

ഇബ്രാഹിം വെണ്ണിയോട്

---- facebook comment plugin here -----

Latest