Connect with us

National

വോട്ടെണ്ണല്‍ പുരോഗമിക്കവെ രേവന്ത് റെഡ്ഡിയെ സന്ദര്‍ശിച്ചു; തെലങ്കാന ഡിജിപിക്ക് സസ്‌പെന്‍ഷന്‍

വോട്ടെണ്ണല്‍ പുരോഗമിക്കവെ ഉച്ച്ക്ക് 12.30 ഓടെയാണ് അന്‍ജാനി കുമാര്‍ രേവന്ത് റെഡ്ഡിയെ വസതിയില്‍ സന്ദര്‍ശിച്ചത്.

Published

|

Last Updated

ഹൈദരാബാദ്  | മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന ഡി ജി പി അന്‍ജാനി കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍ഡ് ചെയ്തു. വോട്ടെണ്ണലിനിടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രേവന്ത് റെഡ്ഡിയെ സന്ദര്‍ശിച്ചതിനാണ് നടപടി. തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.വോട്ടെണ്ണല്‍ പുരോഗമിക്കവെ ഉച്ച്ക്ക് 12.30 ഓടെയാണ് അന്‍ജാനി കുമാര്‍ രേവന്ത് റെഡ്ഡിയെ വസതിയില്‍ സന്ദര്‍ശിച്ചത്.

സന്ദര്‍ശനത്തില്‍ ഡി ജി പിയ്ക്കൊപ്പമുണ്ടായിരുന്ന മഹേഷ് ഭഗവത്, സഞ്ജയ് കുമാര്‍ ജെയിന്‍ എന്നീ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡി ജി പി രേവന്ത് റെഡ്ഡിയെ സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.

Latest