Connect with us

Kerala

വിസ്താരയുടെ തിരുവനന്തപുരം മുംബൈ പ്രതിദിന സര്‍വീസ് ജൂണ്‍ ഒന്ന് മുതല്‍

ടിക്കറ്റ് ബുക്കിങ് തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് വിസ്താര സര്‍വീസ് ആരംഭിക്കുന്നു. പുതിയ സര്‍വീസ് ജൂണ്‍ ഒന്നിന് തുടങ്ങും. ഈ റൂട്ടിലെ വിസ്താരയുടെ ആദ്യ പ്രതിദിന സര്‍വീസ് ആണിത്. ടിക്കറ്റ് ബുക്കിങ് തുടങ്ങി.

മുംബൈ തിരുവനന്തപുരം സര്‍വീസ് രാവിലെ 9.40ന് പുറപ്പെട്ട് 12 ന്് എത്തും. മടക്ക വിമാനം തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 12.35ന് പുറപ്പെട്ട് 14.55ന് മുംബൈയിലെത്തും. ശംഖുമുഖത്തെ ഡോമെസ്റ്റിക് ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വീസ്.ബിസിനസ് ക്ലാസ്സ്, പ്രീമിയം ഇക്കോണമി, ഇക്കോണമി ഉള്‍പ്പെടെ 164 സീറ്റുകളുണ്ടാകും. മുംബൈ വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും യൂറോപ്പ്, യുകെ, യുഎസ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര നഗരങ്ങളിലേക്കും കണക്ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.തിരുവനന്തപുരം- മുംബൈ സെക്ടറിലെ അഞ്ചാമത്തെ പ്രതിദിന സര്‍വീസാണിത്. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും രണ്ട് പ്രതിദിന സര്‍വീസുകള്‍ വീതം നടത്തുന്നുണ്ട്.

 

Latest