Connect with us

Health

വൈറ്റമിന്‍ ഡിയുടെ കുറവ്; ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ...

നല്ല ഉറക്കത്തിനു ശേഷമുള്ള അസാധാരണമായ ക്ഷീണം അല്ലെങ്കിൽ ആലസ്യം വിറ്റാമിൻ ഡിയുടെ അഭാവത്തിൻ്റെ ആദ്യകാല ലക്ഷണമാവാം.

Published

|

Last Updated

വിറ്റാമിൻ ഡി എന്ന ജീവകം നമ്മുടെ ആരോഗ്യത്തിലും ശാരീരിക പ്രവര്‍ത്തനത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അസ്ഥികളുടെ ആരോഗ്യത്തേയും‌ ശരീരത്തിന്‍റെ പ്രതിരോധശേഷിയേയും സ്വാധീനിക്കുന്നത് കൂടാതെ നമ്മുടെ മാനസികാവസ്ഥയേയും അത് നിയന്ത്രിക്കുന്നു.ഇതിന്‍റെ അഭാവത്തില്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ ദൈനംദിന ജീവിതത്തിലെ മറ്റ് സംഭവങ്ങളുമായി സാമ്യമുള്ളതിനാൽ ഇത് പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നില്ലെന്നതും വസ്തുതയാണ്.

വൈറ്റമിൻ ഡിയുടെ കുറവുണ്ടായാല്‍  വിശദീകരിക്കാനാകാത്ത ക്ഷീണം, ഇടയ്ക്കിടെ വരുന്ന അസുഖങ്ങള്‍ , പേശി വേദന, അസ്വസ്ഥമായ മാനസികാവസ്ഥ എന്നിങ്ങനെ പല ലക്ഷണങ്ങളും അനുഭവപ്പെടാം.

ഈ അടയാളങ്ങൾ സാധാരണ സമ്മർദ്ദമായോ വാർദ്ധക്യം അല്ലെങ്കിൽ ജീവിതശൈലി രോഗങ്ങള്‍ എന്നിവയായോ കരുതി പലരും തള്ളിക്കളയാറാണ് പതിവ്. ഈ ലക്ഷണങ്ങൾ മുന്‍കൂട്ടി മനസ്സിലാക്കി നടപടിയെടുത്താല്‍ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും.

ക്ഷീണം

  • നല്ല ഉറക്കത്തിനു ശേഷമുള്ള അസാധാരണമായ ക്ഷീണം അല്ലെങ്കിൽ ആലസ്യം വിറ്റാമിൻ ഡിയുടെ അഭാവത്തിൻ്റെ ആദ്യകാല ലക്ഷണമാവാം. ഇത് ശാരീരിക ഊർജത്തിൻ്റെ ശരിയായ ഉൽപ്പാദനത്തെ ബാധിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ഇത് പകൽസമയത്ത് ഉറക്കം തൂങ്ങാനും ഉന്മേഷം നഷ്ടപ്പെടാനും കാരണമാകുന്നു.

പേശി വേദനയും ബലഹീനതയും

  • കാരണമറിയാത്ത പേശി വേദന, അല്ലെങ്കിൽ ബലഹീനത ഒപ്പം മലബന്ധം,
    എന്നിവ വിറ്റാമിൻ ഡിയുടെ കുറവിൻ്റെ ലക്ഷണങ്ങളായിരിക്കാം. വിറ്റാമിൻ ഡി പേശികളുടെ പ്രവർത്തനത്തെ സഹായിക്കുന്നു , ഇതിന്‍റെ അഭാവം പലപ്പോഴും പേശികളുടെ പ്രവർത്തനത്തില്‍ അസ്വസ്ഥതയോ ബലഹീനതയോ ഉണ്ടാക്കുന്നു. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ വിറ്റാമിന്‍ ഡി ലെവല്‍ പരിശോധിക്കാന്‍ മടിക്കരുത്.

അസ്ഥി വേദനയും സന്ധികളുടെ കാഠിന്യവും 

  • അസ്ഥികളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് വിറ്റാമിൻ ഡി നിർണായകമാണ്. ഇത് കുറവാണെങ്കിൽ ഒരാൾക്ക് സന്ധിവേദനയോ അസ്ഥികള്‍ക്കുള്ളില്‍ അസ്വാസ്ഥ്യമോ നേരിടേണ്ടിവരും. സാധാരണ വാർദ്ധക്യകാല പ്രശ്നങ്ങളായി ഇത് കണക്കാക്കപ്പെടും.പക്ഷേ തുടർച്ചയായ വേദനയോ കാഠിന്യമോ അനുഭവപ്പെടുന്ന വ്യക്തിക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്ന് അനുമാനിക്കാം. ഇതിന്‍റെ കുറവ് പരിഹരിക്കുന്നത് അസ്ഥികളുടെ ശക്തിക്കും ചലനത്തിനും വളരെ നിർണായകമാണ്.

മൂഡ് സ്വിംഗ്സും വിഷാദരോഗവും

  • വിറ്റാമിൻ ഡിയുടെ കുറവ് മാനസികാവസ്ഥയെ ബാധിക്കും. ഇത് വിഷാദരോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഹൈപ്പര്‍ ടെന്‍ഷനും‌ വൈകാരിക അസ്ഥിരതയ്ക്കും കാരണമാകുന്ന തരത്തില്‍ തലച്ചോറിലെ സെറോടോണിൻ്റെ അളവ് നിയന്ത്രിക്കുന്നതിൽ വിറ്റാമിൻ ഡിക്കും പങ്കുണ്ട്.. വിറ്റാമിന്‍ ഡിയുടെ കുറവ് സെറാടോണിന്‍റെ സംതുലിതാവസ്ഥയെ നശിപ്പിക്കുകയും ദുഃഖമായാലും‌ ക്ഷോഭമായാലും‌ നിയന്ത്രാണാതീതമാവുകയും ചെയ്യും.

ആവശ്യത്തിനുള്ള വിറ്റാമിൻ ഡി എങ്ങനെ ലഭിക്കും

  • വേനൽക്കാലത്ത് സൂര്യപ്രകാശത്തിൽ നിന്നുതന്നെ നമുക്ക് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും.എന്നിരുന്നാലും, ശീതകാല മാസങ്ങളില്‍ മതിയായ അളവിൽ വിറ്റാമിൻ ഡി ലഭിക്കാൻ ബുദ്ധിമുട്ടുള്ള സമയമാണ്, മൂടൽമഞ്ഞും,അടഞ്ഞ മഴയും‌ സൂര്യപ്രകാശത്തിൻ്റെ കുറവും‌ ഈ വിറ്റാമിന്‍റെ ആഗിരണം‌ തടസ്സപ്പെടുത്തുന്നു. അതിനാൽ, തണുത്ത സീസണുകളിൽ, കുറച്ച് സൂര്യപ്രകാശം ലഭിക്കുന്നതിന് നിങ്ങൾ കൂടുതൽ മണിക്കൂറുകൾ വെളിയിൽ ചെലവഴിക്കേണ്ടിവരും.വേനൽക്കാലത്ത് 10 മുതൽ 20 മിനിറ്റ് വരെ സൂര്യപ്രകാശം മതിയാകും, പക്ഷേ ശീതകാലം കുറഞ്ഞത് 2 മണിക്കൂറെങ്കിലും വേണ്ടിവരും. വിറ്റാമിൻ ഡിയുടെ RDI 70 വയസ്സിന് താഴെയുള്ളവർക്ക് 600 IU ആണ്, കൂടാതെ 70 വയസ്സിന് മുകളിലുള്ളവർക്ക് 800 IU ആണ്. ഇത് കുറയാതെ നോക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്.

 

Latest