Connect with us

Health

മുഖത്തിനും മുടിക്കും വിറ്റമിൻ ഇ; അറിയാം ഗുണങ്ങൾ

ചെറിയ അളവിൽ വിറ്റാമിൻ ഇ ചർമത്തിൽ പുരട്ടി തടവുന്നത് ചർമത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു

Published

|

Last Updated

നുഷ്യന് ആവശ്യമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഇ. എന്നാൽ ഇന്ന് അകത്തേക്ക് കഴിക്കാൻ മാത്രമല്ല പുറത്ത് ഉപയോഗിക്കാൻ കൂടി ആളുകൾ വിറ്റാമിൻ ഇ വാങ്ങുന്നത് ശീലമായിരിക്കുന്നു. മുടിക്കും മുഖത്തിനും ഒക്കെ മികച്ചതാണ് ഇവ എന്നത് തന്നെയാണ് കാരണം. എന്തൊക്കെയാണ് വിറ്റമിൻ ഇ യുടെ ഗുണങ്ങൾ എന്ന് നോക്കാം.

  • ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിൽ ഏറെ പങ്കുവഹിക്കുന്ന ജീവകമാണ് വിറ്റാമിൻ ഇ. അതിനാൽ, മിക്ക സൗന്ദര്യ വർധക ഉത്പന്നങ്ങളിലും വിറ്റാമിൻ ഇ പ്രധാന ഘടകമാണ്.
  • ശരീരത്തിലെ കോശങ്ങളുടെ സംരക്ഷണത്തിലും , വിറ്റാമിൻ ഇ പ്രധാന പങ്കുവഹിക്കുന്നുണ്ട് ചർമസംരക്ഷണത്തിനൊപ്പം തലമുടിയുടെ തിളക്കവും ആരോഗ്യവും നിലനിർത്തുന്നതിനും വിറ്റാമിൻ ഇ സഹായിക്കുന്നുണ്ട്.
  • മികച്ച ആന്റി ഓക്സിഡന്റ് ആയും വിറ്റമിൻ ഇ പ്രവർത്തിക്കുന്നുണ്ട്. അതായത് ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന കേടുപാടുകൾ വരുത്തുന്ന തന്മാത്രകളിൽ നിന്ന് ഇത് നിങ്ങളുടെ കോശങ്ങളെ സംരക്ഷിക്കുന്നു.
  • ആരോഗ്യകരമായ ഭക്ഷണത്തിൽ നിന്ന് മിക്ക ആളുകൾക്കും ഈ വിറ്റാമിൻ ആവശ്യത്തിന് ലഭിക്കുമെങ്കിലും, വിറ്റാമിൻ ഇ സപ്ലിമെൻ്റുകളും ചർമ്മത്തിനും മുടിക്കും വേണ്ടിയുള്ള വിറ്റമിൻ ഇ അടങ്ങിയ സൗന്ദര്യ  വസ്തുക്കളും ഇന്ന് വിപണിയിൽ ധാരാളം ഉണ്ട്.
  • ചർമത്തിലെ വീക്കം കുറയ്ക്കുന്നതിനും ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കുന്നതിനും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം പുനഃസ്ഥാപിക്കുന്നതിനും ദിവസത്തിൽ ഉടനീളം ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുന്നതിനും അത്യന്താപേക്ഷിതമായ ആന്റിഓക്‌സിഡന്റുകളെ നൽകാൻ വിറ്റമിൻ ഇ ക്ക്‌ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
  • ചുളിവുകൾ, പാടുകൾ, ചർമ്മവീക്കം, മുഖക്കുരു, അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങൾ, സൂര്യാഘാതം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ തന്നെ വിറ്റാമിൻ ഇ മിക്കവാറും നമുക്ക് ലഭിക്കുന്ന ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിൽ മുഴുവൻ ഉപയോഗിക്കപ്പെടുന്നു.
  • നിങ്ങളുടെ ചർമം അഴുക്കുകൾ നീക്കി വൃത്തിയാക്കുന്നതിനും വിറ്റാമിൻ ഇ സഹായിക്കുന്നുണ്ട്.
  • ചെറിയ അളവിൽ വിറ്റാമിൻ ഇ ചർമത്തിൽ പുരട്ടി തടവുന്നത് ചർമത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.ഒലീവ് ഓയിലിനൊപ്പം വിറ്റാമിൻ ഇ ചേർത്ത് ചർമത്തിലെ കറുത്തപാടുകളിൽ സ്ഥിരമായി പുരട്ടാം.
  • വിറ്റാമിൻ ഇ നിങ്ങളുടെ ഓയിലിനൊപ്പം ചേർത്ത് തലയോട്ടിയിൽ പുരട്ടി അരമണിക്കൂർ മസാജ് ചെയ്യുന്നത് നിങ്ങളുടെ മുടി വളർച്ചയെയും പ്രോത്സാഹിപ്പിക്കും .
  • ഇങ്ങനെ സൗന്ദര്യസംരക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും നിരവധി ഗുണങ്ങൾ ഉണ്ട് വിറ്റമിൻ ഇ ക്ക്‌. എന്നാൽ പുറത്ത് ഉപയോഗിക്കാൻ ഡോക്ടറുടെ നിർദ്ദേശം വേണ്ട എങ്കിലും അകത്തേക്ക് കഴിക്കുമ്പോൾ നിർബന്ധമായും ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്

Latest