Connect with us

Techno

വിവോ വി29ഇ ഇന്ത്യന്‍ വിപണിയിലെത്തി

ഈ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിക്കാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| വിവോ വി29ഇ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ വി സീരിസ് ഫോണുകളെപോലെ ഈ ഫോണും ഫോട്ടോഗ്രാഫിക്കാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും രണ്ട് നിറങ്ങളിലുമാണ് വിവോ വി29ഇ സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണില്‍ ഓട്ടോ-ഫോക്കസോടുകൂടിയ 50 മെഗാപിക്‌സല്‍ സെല്‍ഫി കാമറ, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 64 മെഗാപിക്‌സല്‍ പ്രൈമറി കാമറ എന്നിവയുണ്ട്.

6.73 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 എസ്ഒസി, 5ജി സപ്പോര്‍ട്ട്, 5000എംഎഎച്ച് ബാറ്ററി, 44ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് എന്നിവയെല്ലാമാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 13 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

128 ജിബി, 256 ജിബി എന്നീ രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. ഫോണില്‍ 8 ജിബി റാമും ഉണ്ടായിരിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 28,999 രൂപ വിലയുണ്ട്. ആര്‍ട്ടിസ്റ്റിക് റെഡ്, ആര്‍ട്ടിസ്റ്റിക് ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകും. ഫ്‌ളിപ്പ്കാര്‍ട്ട്, വിവോ എന്നിവ വഴിയാണ് ഫോണിന്റെ വില്‍പ്പന നടക്കുന്നത്.

 

 

 

Latest