Connect with us

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളില്‍ പ്രതികളായ ആയിരത്തോളം പേരെ തിരിച്ചറിഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ വിലാസം ഉള്‍പ്പെടെ പട്ടിക തയ്യാറാക്കി.
കേസ് അന്വേഷിക്കുന്ന ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘം 168 കേസുകളാണ് ഇതേ വരെ രജിസ്റ്റര്‍ ചെയ്തത്. ഡിസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘവുമുണ്ട്. ഒരേ ആള്‍ക്കാര്‍ തന്നെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

പോലീസ് നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ അറസ്റ്റിനായി ഉന്നത തല അനുമതി തേടും. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ഓരോ ദിവസവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. വിഴിഞ്ഞത്ത് പൊലീസ് പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി.

 

വീഡിയോ കാണാം

Latest