Kerala
വിഴിഞ്ഞം പോര്‍ട്ടിന് ഔദ്യോഗിക നാമമായി; ലോഗോ ഉടന്‍ പുറത്തിറക്കും
കരാര്‍ കമ്പനിയായ അദാനിയുടെ പേരിലാണ് കേരളസര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മ്മാണഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്.
തിരുവനന്തപുരം | കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഔദ്യോഗിക നാമമായി. വിഴിഞ്ഞം ഇന്‍ര്‍നാഷണല്‍ സീപോര്‍ട്ട് PPP Venture of Government of Kerala & Adani Vizhinjam Port Pvt Ltd എന്ന് അറിയപ്പെടും. തുറമുഖ മന്ത്രിയുടെ മാസാന്ത പദ്ധതി അവലോകന യോഗത്തില്‍ എടുത്ത തീരുമാനമാണ് സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങിയത്.
കരാര്‍ കമ്പനിയായ അദാനിയുടെ പേരിലാണ് കേരളസര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മ്മാണഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് പൂര്‍ണ്ണ വിരാമമിടുന്നതിനാണ് പുതിയ പേരും ലോഗോയും തയ്യാറാക്കുന്നതിന് ഉഭയകക്ഷി പ്രകാരം ധാരണയായിരിക്കുന്നത്. പദ്ധതി ചിലവിന്റെ 5246 കോടി രൂപ സംസ്ഥാന സര്‍ക്കാറാണ് ചിലവഴിക്കുന്നത്. സെപ്തംബറില്‍ ആദ്യകപ്പലെത്തിച്ച് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ തീരുമാനം.
ഇതിലൂടെ രാജ്യാന്തര തലത്തില്‍ വിഴിഞ്ഞത്തെ ഒരു സര്‍വ്വദേശീയ ബ്രാന്റായി അവതരിപ്പിക്കാന്‍ കഴിയും. തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോ ഉടന്‍ പുറത്തിറക്കും.