Kerala
വിഴിഞ്ഞം യുഡിഎഫിൻ്റെ കുഞ്ഞ്,യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടി;വി ഡി സതീശൻ
പ്രതിപക്ഷ നേതാവിനെ ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് മാന്യത ഇല്ലാത്ത നടപടിയാണെന്നും സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം | ഉമ്മന്‍ചാണ്ടി എന്ന മുന്‍ മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അന്ന് എല്‍ഡിഎഫ് അഴിമതി ആരോപിച്ചു. 6000 കോടിയുടെ അഴിമതി അന്വേഷിക്കാന്‍ ജുഡീഷണല്‍ കമ്മീഷനെ വച്ചു. ഈ കമ്മീഷന്‍ ക്ലീന്‍ചിറ്റാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍ക്കാരിന്റേത് ക്രെഡിറ്റ് എടുക്കാന്‍ ഉള്ള തന്ത്രമാണെന്നും ക്രെഡിറ്റ് യുഡിഎഫിന് പോകുമോ എന്ന ഭയം കൊണ്ട് പ്രതിപക്ഷത്തെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തുകയാണെന്നും സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. കടല്‍ക്കൊള്ള എന്ന് എഴുതിയത് സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ്. ഓര്‍മ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് ഇവിടെ കിടന്നോട്ടെയെന്നെഴുതിയ വിഡിയോ സഹിതമുള്ള ഒരു കുറിപ്പ് വിഡി സതീശന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു.
അതേസമയം വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് മാന്യത ഇല്ലാത്ത നടപടിയാണെന്നും സുധാകരന്‍ പറഞ്ഞു.