Connect with us

Kerala

വിഴിഞ്ഞം തുറമുഖം; അദാനി ഗ്രൂപ്പിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും സമരം നയിക്കുന്ന വൈദികര്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഹരജി.

Published

|

Last Updated

കൊച്ചി | വിഴിഞ്ഞം തുറമുഖ നിര്‍മാണ വിഷയത്തില്‍ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും സമരം നയിക്കുന്ന വൈദികര്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഹരജി. തുറമുഖ നിര്‍മാണം നിലച്ചിരിക്കുകയാണെന്ന് ഹരജിയില്‍ അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഗ്രൂപ്പ് അടുത്തിടെ സര്‍ക്കാറിനെതിരെ രംഗത്തു വന്നിരുന്നു.

ഹരജിയില്‍ കോടതി സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് തേടിയിട്ടുണ്ട്. പോലീസ് സുരക്ഷ വേണമെന്ന അദാനി ഗ്രൂപ്പിന്റെയും, കരാര്‍ കമ്പനിയുടെയും ആവശ്യം നേരത്തെ അനുവദിച്ച ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ചിനു മുമ്പാകെയാണ് കോടതിയലക്ഷ്യ ഹരജിയുമുള്ളത്.

 

Latest