Kerala
വിഴിഞ്ഞം തുറമുഖ നിര്‍മാണം; സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍
സമരക്കാരില്‍ നിന്ന് സംരക്ഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. സമരം തൊഴിലാളികളുടെ ജീവന് ഭീഷണിയാണെന്നും ഹരജിയില്‍.
കൊച്ചി | വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. സമരക്കാരില്‍ നിന്ന് സംരക്ഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. സമരം തൊഴിലാളികളുടെ ജീവന് ഭീഷണിയാണെന്നും ഹരജിയില്‍ പറഞ്ഞിട്ടുണ്ട്.
സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാകില്ലെന്ന് മന്ത്രിമാര്‍ സമരക്കാരെ അറിയിച്ചു. ഇതോടെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി. തുടര്‍ന്ന് മന്ത്രിതല ചര്‍ച്ച സമവായത്തിലെത്താതെ പിരിയുകയായിരുന്നു.
---- facebook comment plugin here -----