Kerala
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണം; ഇടയലേഖനവുമായി ലത്തീന്‍ അതിരൂപത
ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാകരുത് വികസനമെന്നും തീരദേശവാസികള്‍ അറബിക്കടലില്‍ മുങ്ങിത്താഴുകയാണെന്നും ഇടയ ലേഖനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത. പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിലാണ് ആവശ്യം മുന്നോട്ട് വച്ചത്. ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാകരുത് വികസനമെന്നും തീരദേശവാസികള്‍ അറബിക്കടലില്‍ മുങ്ങിത്താഴുകയാണെന്നും ഇടയ ലേഖനത്തില്‍ പറഞ്ഞു.
തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുകയും പ്രദേശവാസികളെ ഉള്‍പ്പെടുത്തിയുള്ള ശാസ്ത്രീയ പഠനം നടത്തണം, തീരശോഷണം ഇല്ലാതാക്കാന്‍ ശാശ്വത പരിഹാരം കണ്ടെത്തണം, ക്യാമ്പുകളില്‍ താമസിക്കുന്നവരെ വാടക വീടുകളിലേക്ക് താത്ക്കാലികമായി പുനരധിവസിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ഇടയലേഖനത്തിലുണ്ട്. രൂപതകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനും ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു.