Connect with us

Kerala

വിഴിഞ്ഞം തുറമുഖം: അദാനിയുടെ ഹരജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

സര്‍ക്കാരിനെതിരെ ഇരു കക്ഷികളും സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജികള്‍ ഹൈക്കോടതി കഴിഞ്ഞയാഴ്ച തീര്‍പ്പാക്കിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം  |  വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിക്ക് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹരജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. പദ്ധതിക്കെതിരായി മത്സ്യത്തൊഴിലാളികളും ലത്തീന്‍ അതിരൂപതയും നടത്തിവന്ന സമരം ഒത്തുതീര്‍പ്പായതായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്.

ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഇരു കക്ഷികളും സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജികള്‍ ഹൈക്കോടതി കഴിഞ്ഞയാഴ്ച തീര്‍പ്പാക്കിയിരുന്നു.

 

Latest