Connect with us

Kerala

വിഴിഞ്ഞം തുറമുഖ സമരം നാലാം ദിനത്തിലേക്ക്; സമരക്കാരുമായി സര്‍ക്കാറിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന്

അതേ സമയം തുറമുഖ നിര്‍മ്മാവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം |  വിഴിഞ്ഞം തുറമുഖ സമരത്തില്‍ സമരക്കാരുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച ഇന്ന്. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാണ് നിര്‍ണായക ചര്‍ച്ച. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉള്‍പ്പടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത. അതേ സമയം തുറമുഖ നിര്‍മ്മാവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.

തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം ഇന്ന് നാലാം ദിനമാണ്. പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കുന്നത്.

അതേസമയം വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി രംഗത്തെത്തി. കൂടംകുളം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തില്‍ നിന്ന് സമരക്കാര്‍ പിന്മാറണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest