Connect with us

fisherman protest

വിഴിഞ്ഞം തുറമുഖം: മത്സ്യ തൊഴിലാളികളുമായി സര്‍ക്കാര്‍ ചര്‍ച്ച നാളെ

മന്ത്രി വി അബ്ദുറഹ്മാന്‍റെ ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത:

Published

|

Last Updated

തിരുവനന്തപുരം ‌ വിഴിഞ്ഞം തുറമുഖത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലത്തീന്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സമരം ചെയ്യുന്ന മത്സ്യതൊഴിലാളികളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചു. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനാണ് ലത്തീന്‍ അതിരൂപത അധികൃതരെ ചര്‍ച്ചക്ക് ക്ഷണിച്ചത്. സര്‍ക്കാറിന്റെ ക്ഷണം സ്വീകരിക്കുന്നെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു. ചര്‍ച്ച നാളെ നടക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന.

മന്ത്രി വി അബ്ദുറഹിമാന്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെയും തീരദേശത്തെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കേന്ദ്ര, സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്.  അദ്ദേഹം തിരിച്ചെത്തി നാളെ തന്നെ ചര്‍ച്ച നടത്താനാണ് തീരുമാനം. ചര്‍ച്ചയുടെ സ്ഥലവും ആരൊക്കെ പങ്കെടുക്കുമെന്നത് നാളെ തീരുമാനിക്കാമെന്നാണ് മന്ത്രി പറഞ്ഞതെന്ന്                        ലത്തീന്‍ അതിരൂപത അറിയിച്ചു. ചര്‍ച്ച സംബന്ധിച്ച കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മന്ത്രി ആന്‍റണി രാജുവിനെസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട് .

വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം തടയുക, വീടുകള്‍ നഷ്ടമായ മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കുക, അശാസ്ത്രീയ നിര്‍മാണം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടക്കുന്നത്. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം സര്‍ക്കാര്‍ ചര്‍ച്ചയില്‍ പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് ലത്തീന്‍ അതിരൂപത കൂട്ടിച്ചേര്‍ത്തു.

Latest