Kerala
വിഴിഞ്ഞം തുറമുഖം: അദാനിയുടേയും കരാര്‍ കമ്പനിയുടേയും ഹരജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നുമുളള മുന്‍ ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു
കൊച്ചി വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.സമരക്കാര്‍ നിര്‍മാണം തടസപ്പെടുത്തുന്നതിരായ ഹരജിയും പോലീസ് സംരക്ഷണ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചുള്ള പൊതുതാത്പര്യ ഹരജിയും ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് പരിഗണിക്കുക
പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നുമുളള മുന്‍ ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമരപ്പന്തല്‍ നീക്കം ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
---- facebook comment plugin here -----