Connect with us

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം വന്‍ തോതില്‍ ഉയരുമെന്നു മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറമുഖം നല്‍കുന്ന വിവിധ സേവനങ്ങളിലൂടെ വന്‍ നികുതി വരുമാനമാണ് ലഭിക്കുകയെന്നു മുഖ്യമന്ത്രി വിശദമാക്കി. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനേവാള്‍ മുഖ്യാതിഥിയായിരുന്നു.2045 ല്‍ സമ്പൂര്‍ണ പ്രവര്‍ത്തനതീയിലേക്ക് തുറമുഖം മാറുമെന്നാണ് നേരത്തെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ അതിനും 17 വര്‍ഷം മുമ്പുതന്നെ സമ്പൂര്‍ണ നിലയിലേക്ക് മാറും എന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നും മുഖ്യമന്തി പറഞ്ഞു.

Latest