Connect with us

From the print

വിഴിഞ്ഞം തുറമുഖം: ട്രയൽ റൺ ഉടൻ

തുറമുഖത്തിന്റെ ഒന്നാം ഘട്ടം പ്രവർത്തനമാരംഭിക്കുമ്പോൾ 600 പേർക്കും അടുത്ത രണ്ട് ഘട്ടങ്ങൾ പൂർത്തീകരിക്കുമ്പോൾ 700 പേർക്കും നേരിട്ട് തൊഴിൽ നൽകാനാണ് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആകെ നിർമാണ ചെലവ് 8,867.14 കോടി രൂപയാണെന്നും ട്രയൽ റൺ ഈ മാസം തുടങ്ങുമെന്നും തുറമുഖ മന്ത്രി വി എൻ വാസവൻ. പൂർണമായും വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ഒക്ടോബർ-ഡിസംബറിനകം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.

തുറമുഖത്തിന്റെ ഒന്നാം ഘട്ടം പ്രവർത്തനമാരംഭിക്കുമ്പോൾ 600 പേർക്കും അടുത്ത രണ്ട് ഘട്ടങ്ങൾ പൂർത്തീകരിക്കുമ്പോൾ 700 പേർക്കും നേരിട്ട് തൊഴിൽ നൽകാനാണ് തീരുമാനം. കയറ്റുമതി-ഇറക്കുമതി വർധിക്കുന്നതിലൂടെ കേരളത്തിലെ വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Latest