Connect with us

Kerala

വിഴിഞ്ഞം പദ്ധതി; മന്ത്രിസഭാ ഉപസമിതി യോഗം മാറ്റിവച്ചു

തുറമുഖ നിര്‍മാണം മൂലമാണ് തീരശോഷണം രൂക്ഷമായതെന്ന ആരോപണത്തെ തുടര്‍ന്ന് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരത്തിന് നേതൃത്വം നല്‍കുന്ന സമിതിയുമായി ചര്‍ച്ച നടത്താന്‍ മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് ചേരില്ല. തുറമുഖ നിര്‍മാണം മൂലമാണ് തീരശോഷണം രൂക്ഷമായതെന്ന ആരോപണത്തെ തുടര്‍ന്ന് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിഷയം ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത് സമരക്കാരെ അറിയിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ യോഗം പിന്നീട് മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെങ്കിലും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.