Connect with us

minister kn balagopal

വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് എ കെ ആന്റണി: മന്ത്രി കെ എന്‍ ബാലഗോപാല്‍

തുറമുഖത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കരാറില്‍ ചൈനാ ബന്ധം ആരോപിച്ച് സുരക്ഷിതമല്ലെന്ന നിലപാടായിരുന്നു ആന്റണിയുടേത്

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് എ കെ ആന്റണിയെന്ന് കുറ്റപ്പെടുത്തി ധന മന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി മുന്‍പ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയില്ല. അതാണ് തുറമുഖം വൈകാന്‍ കാരണമായത്.

തുറമുഖത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കരാറില്‍ ചൈനാ ബന്ധം ആരോപിച്ച് സുരക്ഷിതമല്ലെന്ന നിലപാടായിരുന്നു ആന്റണിയുടേത്. അന്ന് ആന്റണി അനുമതി നല്‍കിയിരുന്നെങ്കില്‍ തുറമുഖം നേരത്തെ വന്നേനെയെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ വികസനം തടയാന്‍ ശ്രമിച്ചു.

കെ എസ് എഫ് ഇയില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഓഡിറ്റിങ്ങ് ഉണ്ട്. പത്ത് ലക്ഷം കോടി രൂപ രാജ്യത്തെ ദേശസാത്കൃത ബാങ്കുകളിലെ കിട്ടാക്കടമാണ്. ഇവരുടെ പേര് വെളിപ്പെടുത്താന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. മറുവശത്ത് സര്‍ഫ്രാസി നിയമ പ്രകാരം സാധാരണക്കാരെ വേട്ടയാടുന്ന സ്ഥിതിയാണെ്‌നും മന്ത്രി പറഞ്ഞു.

 

 

Latest