Kerala
വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി; സമവായം ഉരുത്തിരിഞ്ഞത് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനം.
തിരുവനന്തപുരം | വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി. തുറമുഖ വിരുദ്ധ സമരം പിന്‍വലിക്കാന്‍ സമര സമിതി തീരുമാനിച്ചു. മുഖ്യമന്ത്രി സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.
തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. വീട് നഷ്ടപ്പെടുന്നവര്‍ക്കുള്ള വാടക 5,500 രൂപ പൂര്‍ണമായും സര്‍ക്കാര്‍ നല്‍കും. ജോലിക്ക് പോകാനാകാത്തത്ത ദിവസങ്ങളിലെ നഷ്ടപരിഹാരവും നല്‍കും.
ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമര സമിതിയും പൂര്‍ണമായ തൃപ്തിയില്ലെന്ന് ലത്തീന്‍ സഭയും പ്രതികരിച്ചു. എന്നാലും തത്കാലത്തേക്ക് സമരം അവസാനിപ്പിക്കുകയാണെന്ന് ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. 140 ാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. തീരശോഷണം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് സമര സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.