Connect with us

Kerala

വിഴിഞ്ഞം: സര്‍ക്കാര്‍ സമീപനത്തില്‍ ലത്തീന്‍ സഭക്ക്‌ അതൃപ്തി

സഭയുമായി ഊഷ്മള ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍, ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ ഇത് പ്രകടമല്ല.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം സമരത്തോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ലത്തീന്‍ സഭ. സഭയുമായി ഊഷ്മള ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍, ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ ഇത് പ്രകടമല്ലെന്ന് സഭാ വക്താവ് ജോസഫ് ജൂഡ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ ക്രിയാത്മകമായി പരിഗണിച്ചിട്ടില്ലെന്നാണ് സഭയുടെ ആരോപണം.

അതിനിടെ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാറും സമരപ്പന്തല്‍ ഇന്ന് പൊളിച്ചുനീക്കുമെന്ന് സമര സമിതിയും വ്യക്തമാക്കി.