Kerala
വിഴിഞ്ഞം: സമരക്കാരുമായി ചര്‍ച്ചക്ക് തയാറെന്ന് മന്ത്രി, തുറമുഖത്ത് റാലി നടത്താന്‍ പോലീസ് അനുമതി
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് മുമ്പില്‍ വഴികളുണ്ടെന്ന് മന്ത്രി.
തിരുവനന്തപുരം | തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്ത് നടക്കുന്ന സമരത്തില്‍ സംഘര്‍ഷാവസ്ഥ. പോലീസ് ബാരിക്കേഡുകള്‍ മറിച്ചിടാന്‍ സമരക്കാര്‍ ശ്രമിച്ചു. അതിനിടെ, തുറമുഖത്ത് റാലി നടത്താന്‍ പോലീസ് അനുമതി നല്‍കി. തുറമുഖ ഭാഗത്ത് പതാക നാട്ടി തിരികെ വരുമെന്ന് വൈദികര്‍ വ്യക്തമാക്കി. രാപ്പകല്‍ ഉപരോധ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൊച്ചുതുറ പുല്ലുവിള, കരുങ്കുളം ഇടവകകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
സമരക്കാരുമായി ചര്‍ച്ചക്ക് തയാറാണെന്നും സര്‍ക്കാരിന് ഒരു വാശിയുമില്ലെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പ്രതിഷേധക്കാരെ പല തവണ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് മുമ്പില്‍ വഴികളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.